2015, ഫെബ്രുവരി 18, ബുധനാഴ്‌ച

" ഉത്സവവും മേളവും "



                            " ഉത്സവവും മേളവും  "





വര്ഷങ്ങളനവധി പുറകിലേക്ക് ചിന്തിച്ചാൽ, നമ്മുടെ ഉത്സവപറമ്പുകളൊക്കെ എത്ര മനോഹരങ്ങളായിരുന്നു..


നിറഞ്ഞ മനസ്സോടെ പൂരവും കാവടിയും നാദസ്വരവും പഞ്ചവാദ്യവുമെല്ലാം കുടുംബസമേതം ആസ്വദിച്ചിരുന്ന കാലം ...


ശ്രീ ആലങ്കോട് ലീലാകൃഷ്ണൻസർ പറഞ്ഞതുപോലെ ഉത്സവപറമ്പിലെ കുപ്പിവളകിലുക്കവും അവിടെ പൊട്ടിവിരിയുന്ന നാടൻപ്രണയങ്ങളും....അങ്ങിനെയങ്ങിനെ ..ഓർക്കാൻ മധുരതരങ്ങളായ ഓർമ്മകൾ അനവധിയാണ് .....


കാലചക്രം തിരിഞ്ഞുവന്നപ്പോൾ ....


ആഡംബരങ്ങൾക്ക് ഒരു അവസാനമില്ലാത്തവണ്ണം ഉത്സവപറമ്പുകളും ഉറ്റ്സവമെളങ്ങളും അരങ്ങു തകർത്തുകൊണ്ടിരിക്കുകയാണിപ്പോൾ..


കുപ്പിവളകിലുക്കവും നിഷ്കളങ്കമായ പ്രണയവുമൊക്കെ നമ്മുടെ ഉത്സവപറമ്പുകളിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു.


ഈയിടെ വിവാദമായ ഒന്നാണല്ലോ " നാസ്സിക്ധോൽ "  എന്ന പെരുമ്പറവാദ്യം....


പത്രങ്ങളിലും നാലുപേര് കൂടുന്നിടത്തുമെല്ലാം എന്തുകൊണ്ടോ ഇതൊരു സംസാരവിഷയമായി.


മേളക്കാർ ആ വലിയ ഡ്രമ്മിൽ വീഴ്ത്തുന്ന ഓരോ അടിയും നമ്മുടെ നെഞ്ചിലിടിക്കുന്ന പോലെയാണ് അനുഭവപ്പെടുന്നത് ..


എന്നിട്ടും ഒരു കൂസലുമില്ലാതെ അതിനടുത്തുതന്നെ കണ്ടുനിൽക്കുന്നവർക്ക് ഒരു കയ്യും കണക്കുമില്ല.


പിന്നെ എന്തുകൊണ്ടാണ് ഈ വാദ്യം അസഹനീയമാണെന്ന്പറയുന്നത്‌ ..?


പലരും മറന്നുപോയതാണോ ..അതോ പറയാനുള്ള മടികൊണ്ടാണോ എന്നറിയില്ല .....


ഈയുള്ളവൻ തന്നെ പറയാം ...


ആഘോഷങ്ങള്ക്ക് ഒരു നിരചാര്ത്താണ് കരിമരുന്നുപ്രയോഗം.


മാനത്തു വർണ്ണങ്ങൾ വിരിയിക്കുന്ന വെടിക്കെട്ട്‌ ...

എന്നാൽ അതിനു പിന്നാലെ ദിഗന്തം മുഴങ്ങുമാറ്‌ ,

ഭൂമിയെ കുലുക്കുന്ന രീതിയിൽ, പല ഭീകര നാമധേയങ്ങളിലും അറിയപ്പെടുന്ന കർണ്ണകടോരവും,നെഞ്ച് തകര്ക്കുന്നതുമായ

ഇത്തരം കരിമരുന്നുപ്രയോഗത്തെ ആരും എതിര്ക്കുന്നില്ല..?


പണ്ട് , കതിനവെടിയായിരുന്നല്ലോ ...പിന്നീട് വിരിയാമ്മിട്ട് .....


അവിടെ നിന്നും മാറ്റം വന്നു വന്നു ഇന്നെത്തിനിക്കുന്നിടം ഒന്നോര്ത്തുനോക്ക് ...


നാല് മിനിട്ടുമുതൽ പതിനഞ്ചും ഇരുപതും മിനിട്ടുകൾ വരെ നീളുന്ന വെടിക്കെട്ടുകൾ ഉണ്ടത്രേ. അത്ഭുതം തോന്നുന്നു അല്ലെ...


പത്തുമുതൽ ഇരുപതു ലക്ഷം വരെയൊക്കെ വെടിക്കെട്ടിനുവേണ്ടി ചിലവാക്കുന്നുണ്ടത്രേ.


മദ്ധ്യകേരളത്തിലാണ് ഇത് കൂടുതലെന്ന ഖ്യാതിയുമുണ്ട് ..


അതുമായി ഒത്തുനോക്കിയാൽ ഈ നാസ്സിക്ധോലുകളുടെ ശബ്ദം ഇതിനും മുകളിലാണോ ..?


" ഒഴുകിപോകുന്നത്‌ നമ്മൾ കാണില്ല ....ചോര്ന്നു പോകുന്നതെ കാണുകയുള്ളൂ "


അതായത് അഞ്ചോ പത്തോ മിനുട്ട് മതി ഈ ഇരുപതുലക്ഷമൊക്കെ പൊട്ടിതീരാൻ  എന്ന് സാരം.


ചില ക്രിസ്തീയ ദേവാലയങ്ങളിൽ ഈയിടെയായി വെടിക്കെട്ട് വളരെകുറച്ച്, പേരിനൊരു ചടങ്ങാക്കി മാറ്റുകയും

മിച്ചം വരുന്ന സംഖ്യ പാവങ്ങളെ സഹായിക്കുന്നതിനായി മാറ്റിവെക്കുകയുമാണ്  .


അവരെ അഭിനന്ദിക്കാതെ വയ്യ ....


ഇത്രയൊക്കെ ശബ്ധത്തിൽ വെടിക്കെട്ട്‌ നടന്നാലും നമ്മൾ പറയുന്ന ഒരു സ്ഥിരവാചകമാണ്


" ഇതൊന്നുമല്ല വെടിക്കെട്ട്‌ ...അതൊക്കെ കഴിഞ്ഞാഴ്ച കണ്ടതുതന്നെ ...."


 ചുരുക്കത്തിൽ പറഞ്ഞാൽ ഈ ശബ്ദമൊന്നും പോരെന്ന് .


നമ്മുടെ കുട്ടികളിലും ഈയൊരു കമ്പം വളര്ന്നു വലുതായികൊണ്ടിരിക്കുകയാണ് .


വെടിക്കെട്ട്‌ നടക്കുന്നതിന്റെ എത്ര അടുത്തു ചെന്ന് നില്ക്കുന്നുവോ അവനാണ് കേമൻ എന്ന ഒരു വിശ്വാസം

ഇന്ന് ആസ്വാദകരിൽ ഉണ്ടെന്നതാണ് സത്യം.


ഏതോ ഒരു പുസ്തകത്തിൽ വായിച്ചതോര്ക്കുന്നു..


വാഹനമോടിക്കുന്ന വേളയിൽ സംഗീതമാസ്വദിചു ഓടിക്കുന്നവരെകുറിച്ച് ...

മെലഡിയസ് ഗാനങ്ങളും സംഗീതവും കേട്ട് ഡ്രൈവ് ചെയ്യുന്നവർ ...സുരക്ഷിതഡ്രൈവിംഗ് കാത്തു സൂക്ഷിക്കുനവരാണത്രെ.


" റാപ്പ് " സംഗീതവും മറ്റും ആസ്വദിച്ചോടിക്കുന്നവ്ർ " രാഷ് " ഡ്രൈവിങ്ങു മാകുമത്രേ..


അവരുടെ മനസ്സിന്റെ സ്വഭാവമാണത്രേ ഈ സംഗീതത്തിന്റെ വേർത്തിരിവ് .


എന്തിനും മാറ്റം അനിവാര്യമാണ് . നമ്മുടെ ആചാരങ്ങൾ പലതും അങ്ങിനെയുമാണ് .


എന്നാൽ പല ഉത്സവകമ്മിറ്റികളിലും വെടിക്കെട്ടിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും  ഉണ്ടെന്നാണ് പറയുന്നത് .


" നിങ്ങളില്ലാതെ എനിക്കെന്താഘോഷം " എന്ന് ശ്രീ ലാലേട്ടൻ ഒരു പരസ്യത്തിൽ പറഞ്ഞതുപോലെ, " വെടിക്കെട്ടില്ലാതെ

എന്താഘോഷം " എന്ന സ്ഥിതിയാണിപ്പോൾ കേരളത്തിൽ ....




                                     ------------------------------------------------------------------------